കോട്ടയം: ചെങ്ങന്നൂര്‍ മുളകുഴയില്‍ 80 കാരിയെ ബന്ധു വെട്ടിക്കൊലപ്പെടുത്തി മുളക്കുഴ സ്വദേശി മറിയാമ്മ വര്‍ഗീസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബന്ധുവായ രെഞ്ചു സാമിനെ പോലീസ് പിടികൂടി. ഇയാള്‍ക്ക് മാനസിക വിഭ്രാന്തി ഉള്ളതായിയാണ് പ്രാഥമിക നിഗമനം. ഇരുവരും ഒരു വീട്ടിലായിരുന്നു താമസം. മറിയാമ്മ വര്‍ഗീസ് കിടപ്പുരോഗിയാണ്. രെഞ്ചു മാതാപിതാക്കളുമായി വഴക്കിടുകയും തര്‍ക്കത്തിന് പിന്നാലെ ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെ പുറത്താക്കിയതിന് ശേഷം അവരോടുള്ള ദേഷ്യത്തിനാണ് ഉറങ്ങിക്കിടന്ന 80 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
80 കാരിയെ ബന്ധു വെട്ടിക്കൊലപ്പെടുത്തി
