കൊച്ചി : എന്നാ താൻ കേസുകൊട് എന്ന ചിത്രത്തിനു ശേഷം ഈ സന്തോഷ് കുമാർകഥയും രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും എഴുതിയ പുതിയ ചിത്രമാണ് മദനോത്സവം. ഈ ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് ആരംഭിച്ചു.
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥ് ആണ് മദനോത്സവത്തിന്റെ സംവിധായകൻ.സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവൻ, സുധി കോപ്പ , പി പി കുഞ്ഞി കൃഷ്ണൻ , ഭാമ അരുൺ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ . വളരെ രസകരമായ സോങ് ടീസറിലൂടെയാണ് മലയാള സിനിമയിൽസവും വീണ്ടും എത്തിയത്. കാണാത്തൂരത്താണോ എന്ന സോങ് ടീസറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
കഥ ഈ സന്തോഷ് കുമാർ ,ക്യാമറ ഷഹനാദ് ജലാൽ , ക്രിയേറ്റീവ്പ്രൊഡ്യൂസർ ജെയ് കെ ,പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ എഡിറ്റിംഗ് വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവിയർ ,ലിറിക്സ് വൈശാഖ് സുഗുണൻ,സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ,പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ,ആർട്ട് ഡയറക്ടർ കൃപേഷ് അയ്യപ്പൻകുട്ടി,വസ്ത്രാലങ്കാരം മെൽവി ജെ,മേക്കപ്പ് ആർ ജി വയനാട് അസോസിയേറ്റ് ഡയറക്ടർ അഭിലാഷ് എംയു , സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ,ഡിസൈൻ അറപിരി വരയൻ,പി ആർ ഓ പ്രതീഷ് ശേഖർ തുടങ്ങിയവരാണ് ഈ ചിത്രത്തിൻറെ അണിയറ പ്രവർത്തകർ.
ബളാൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ മുഖ്യ അതിഥിയായി .നിർമ്മാതാക്കളായ അജിത് വിനായക ഫിലിംസിന്റെ ഉടമ വിനായക അജിത് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ രതീഷ് ബാലകൃഷ്ണ പൊതുവാൾ ആദ്യ ക്ലാപ്പ് അടിച്ചു.

