ജിയോ ബേബി സംവിധാനം ചെയ്തുമമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങൾ ആകുന്ന ചിത്രമാണ് കാതൽ. ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.12 വർഷത്തിനുശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള ചിത്രമാണ് കാതൽ.
ലാലു അലക്സ് , മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു , ജോസി സിജോ, ആദർശ് സുകുമാരൻ , എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്ന് രചന നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ ഛായാഗ്രഹണം സാലു കെ തോമസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ,എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്,സംഗീതം മാത്യുസ് പുളിക്കൻ,ആർട്ട് ഷാജി നടുവിൽ,ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്,പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്,പി ആർ ഓ പ്രതീഷ് ശേഖർ നിർവഹിക്കുന്നു.ദുൽഖർ സൽമാൻറെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം .