മുത്തങ്ങ: എം.ഡി.എം.എയുമായി യുവാവ് വയനാട് മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി സ്വദേശി മുഹമ്മദ് ഡാനിഷ് (22) ആണ് പിടിയിലായത്. ഇയാളില്‍ നിന്നു 30 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. 18/10/2022 രാവിലെ ഏഴരയോടെ മൈസൂറില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറില്‍ നിന്നാണ് ഇയാളെ മയക്കുമരുന്നുമായി പിടികൂടിയത്. പരിശോധനക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. ജോസഫ്, പ്രവന്റീവ് ഓഫീസര്‍മാരായ കെ.വി. വിജയകുമാര്‍, എം.ബി. ഹരിദാസ്, സി.ഇ.ഒമാരായ ചാള്‍സ്‌കുട്ടി, നിഷാദ്, വനിത സി.ഇ.ഒമാരായ എം. അനിത, ശ്രീവിദ്യഭായി നേതൃത്വം നല്‍കി.