പഴശ്ശിരാജാ കോളേജിന് ദേശീയ അംഗീകാരം

പുല്‍പ്പള്ളി: വയനാട്‌ പഴശ്ശിരാജാ കോളേജ് ദേശീയ ഉന്നത വിദ്യഭ്യാസ ഏജന്‍സിയായ നാക് വിലയിരുത്തലില്‍ എ പ്ലസ് നേടുന്ന ജില്ലയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമായി മാറി. നിലവില്‍ ഉണ്ടായിരുന്ന ബി പ്ലസ് ഗ്രേഡില്‍ നിന്നാണ് ഈ ഉന്നത സ്ഥാനം കോളേജ് കരസ്ഥമാക്കിയത്.

തികച്ചും പിന്നോക്ക മേഖലയില്‍ നിലനില്‍ക്കുന്ന കോളേജില്‍ പഠന നിലവാരം, ഗവേഷണം, അടിസ്ഥാനവികസനം, മാനേജ്മന്റ്, സാമൂഹിക പ്രതിബദാതാ തുടങ്ങിയ മേഖലകളില്‍ കോളേജ് കൈവരിച്ച നേട്ടങ്ങളാണ് ഈ ഉന്നത ഗ്രേഡ് നേടുവാന്‍ കോളേജിനെ പ്രാപ്തമാക്കിയത്. ഈ മാസം 10, 11 തീയതികളില്‍ കോളേജില്‍ നടന്ന വിലയിരുത്തലില്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ നാക് കോളേജ് പ്രവര്‍ത്തനത്തില്‍ അതീവ സന്തുഷ്ടി രേഖപ്പെടുത്തി.

കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തിയതായി ടീം അംഗങ്ങള്‍ വിലയിരുത്തി. 1982 ആരംഭിച്ച കോളേജിന്റെ മാനേജ്മന്റ് മലങ്കര കാതോലിക്ക സഭയുടെ കീഴിലാണ്.മലങ്കര ബത്തേരി രൂപത അധ്യക്ഷന്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് ആണ് കോളേജ് മാനേജര്‍. കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി, പ്രൊഫ. താര ഫിലിപ്പ്, ഡോ. ജോഷി മാത്യു നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →