താനൂര്‍: സംസ്ഥാനത്ത് ലഹരി ഉപയോഗം തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ലഹരി വ്യാപാരം നടത്തുന്നവരുടെ സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്നും ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍.ഫിഷറീസ് വകുപ്പിന്റെ ലഹരി മുക്ത കേരളം – ലഹരി മുക്ത പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം താനൂര്‍ ഉണ്ണിയാലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിവിധ രാഷ്ര്ടീയ കക്ഷികള്‍, സാമുദായിക നേതാക്കള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാവരും ഒരുമിച്ചു ലഹരിക്കെതിരെ ശക്തമായ പ്രചരണ പരിപാടികള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളികളുടെയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം കുറച്ചു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെഉയര്‍ത്തിക്കൊണ്ടുവരുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ലഹരി മുക്ത കേരളം – ലഹരി മുക്ത പ്രചരണ പരിപാടി. സംസ്ഥാന പോലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഒന്‍പത് തീരദേശ ജില്ലകളില്‍ ഒകേ്ടാബര്‍ 24 വരെയാണ് പ്രചരണ പരിപാടി. ലഹരിമുക്ത കേരളം ബോധവല്‍ക്കരണ പരിപാടിയുടെ ഫിഷറീസ് വകുപ്പിന്റെ നോഡല്‍ ഓഫീസര്‍ ആയി സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് വിളംബരജാഥയും എക്സൈസ് വകുപ്പിന്റെ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

