മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ കേരളത്തിന്റെ വിജയക്കുതിപ്പിന് സര്‍വീസസ് ബ്രേക്കിട്ടു. സി ഗ്രൂപ്പ് മത്സരത്തില്‍ 12 റണ്ണിനാണ് കേരളം തോറ്റത്.
ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് എട്ട് വിക്കറ്റിന് 148 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത കേരളം 136 റണ്ണിന് ഓള്‍ഔട്ടായി. സച്ചിന്‍ ബേബി (35 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 36), നായകന്‍ സഞ്ജു സാംസണ്‍ (26 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 30) എന്നിവര്‍ മാത്രമാണു പൊരുതിയത്. 10 പന്തില്‍ 19 റണ്ണുമായി അബ്ദുള്‍ ബാസിത് പ്രതീക്ഷ നല്‍കി.