ചൈനയുടെ സീറോ-കോവിഡ് നയത്തിനെതിരായി ബെയ്ജിങ്ങില്‍ പ്രതിഷേധം

ബെയ്ജിങ്: പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ സീറോ-കോവിഡ് നയത്തിനെതിരായി ബെയ്ജിങ്ങില്‍ പ്രതിഷേധം അരങ്ങേറിയത് ചൈനീസ് ഭരണകൂടത്തിന് ഞെട്ടലായി. ഷീയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെയ്ജിങ്ങിലെ പാലത്തില്‍ രണ്ടു വലിയ ബാനറുകള്‍ രണ്ടു ദിവസം മുമ്പാണ് ഉയര്‍ന്നത്. കോവിഡ് പരിശോധന വേണ്ട, ഭക്ഷണം മതി. ലോക്ക്ഡൗണ്‍ വേണ്ട, സ്വാതന്ത്ര്യം മതി. നുണകള്‍ വേണ്ട, അന്തസ് മതി.

സാംസ്‌കാരിക വിപ്ലവം വേണ്ട, പരിഷ്‌കരണം മതി. മഹാനായ നേതാവിനെ വേണ്ട, വോട്ട് മതി. നിങ്ങള്‍ അടിമയാകരുത്, പൗരനാകുക- സര്‍ക്കാര്‍ നയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള ബാനറില്‍ പറയുന്നു. പണിമുടക്ക് നടത്തൂ, ഏകാധിപതിയും രാജ്യദ്രോഹിയുമായ ഷീ ജിങ് പിങ്ങിനെ നീക്കം ചെയ്യുക” എന്ന് മറ്റൊരു ബാനറില്‍ എഴുതിയിരുന്നു. ബാനറുകളുടെ ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ബാനര്‍ ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ നിഷേധക്കുറിപ്പുമായി ചൈനീസ് ഭരണകൂടവും രംഗത്ത് വന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യമീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍, ചൈനീസ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട സൂചനകള്‍പോലും നീക്കം ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →