ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച നിവിൻ പോളിയുടെ പുതിയ ചിത്രമായ പടവെട്ടിന്റെ ഓഡിയോ ലോഞ്ച് തിരുവനന്തപുരം ലുലുമാളിൽ വെച്ച് നടക്കുന്നു.തൈക്കുടം ബ്രിഡ്ജിന്റെ തത്സമയ പ്രകടനത്തോടെയുള്ള മഹത്തായ പരിപാടിയായിരിക്കും ഇത്.
ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, സുധീഷ്, അദിതി ബാലന്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയത്. യോഡ്‌ലീ ഫിലിംസും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും സംയുക്തമായാണ് ഇത് നിര്‍മ്മിക്കുന്നത്.കഠിനമായ ഒരു സാമൂഹിക-രാഷ്ട്രീയ നാടകമായാണ് കണക്കാക്കപ്പെടുന്ന ഈ ചിത്രം ഒക്ടോബര്‍ 21 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.