കട്ടപ്പന : കട്ടപ്പന ഗവ .ഐ .ടി . ഐ-2022 വർഷത്തേക്കുളള പ്രവേശനത്തിനായി ടുറിസ്റ്റ് ഗൈഡ് ട്രേഡിലെ ഒഴിവുളള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 25/10/2022 വരെ സ്ഥാപനത്തിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാവുന്നതാണ് .SSLC,ജാതി സർട്ടിഫിക്കറ്റ് (SC,ST,OEC) ടിസി,ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും , പാസ്സ്പാർട്ട് സൈസ് ഫോട്ടായും (2)നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷയും അപേക്ഷാ ഫീസായ രൂപ 100/-സഹിതം അടക്കേണ്ടതാണ്.
അഡ്മിഷൻഫീസ് 1950/-രുപ (പിറ്റിഎ ഫണ്ട് ഉൾപ്പടെ) .കൂടുതൽ വിവരങ്ങൾക്ക് 04868 272216, 9846752372, 9746901230 (കോ-ഓർഡിനേറ്റർ) എന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു.

