പരപ്പനങ്ങാടി: മലപ്പുറം ജില്ലയിലെ പരപ്പനാങ്ങാടി കോടതി പരിസരത്ത് വെച്ച് നായയുടെ കടിയേറ്റ് പരുക്കേറ്റ പുത്തരിക്കലെ അലിഹസ്സ(50)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വാക്സിനെടുത്തു. രണ്ട് യാത്രക്കാര്‍ക്കും നായയുടെ ആക്രമണത്തില്‍ പരുക്കുണ്ട്. പരപ്പനങ്ങാടിയിലും പരിസരങ്ങളിലും തെരുവുനായ ശല്യം വ്യാപകമാണ്. കഴിഞ്ഞ ദിവസം തിരുരങ്ങാടി വെന്നിയൂര്‍ പറമ്പിലും കക്കാടുമായി ഒരേ നായയുടെ കടിയേറ്റ് ഏഴു പേര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
തെരുവുനായയുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരുക്ക്
