കുടിവെള്ളമില്ല: പരിയാരം ഗവ. നഴ്സിങ്ങ് കോളേജ് അടച്ചുപൂട്ടി

പരിയാരം: കുടിവെള്ളമില്ല, പരിയാരത്തെ കണ്ണൂര്‍ ഗവ. നഴ്സിങ്ങ് കോളേജ് അടച്ചുപൂട്ടി. കുട്ടികളോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വരേണ്ടന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്. 220 കുട്ടികള്‍ പഠിക്കുന്ന ഇവിടെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് തകര്‍ന്നത് കാരണമാണ്രേത വെള്ളത്തിന്റെ വിതരണം നിലച്ചത്.ജമ്മു-കാശ്മീരില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നേഴ്സിങ്ങ് കോളേജ് അടച്ചുപൂട്ടിയത് കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കയാണ്. കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ കുടിവെള്ളമെത്തിക്കാന്‍ 5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് നിര്‍ദ്ദേശിച്ചത്.ഇതിന് കോളേജ് അധികൃതര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് കോളേജ് തന്നെ പൂട്ടേണ്ടിവന്നിരിക്കുന്നത്.രക്ഷിതാക്കള്‍ വിവരം എം.വിജിന്‍ എം.എല്‍.എയെ അറിയിച്ചുവെങ്കിലും നടപടികളുണ്ടായില്ലെന്ന് പരാതിയുണ്ട്.

നേരത്തെയും കുടിവെള്ള പ്രശ്നത്തിന്റെ പേരില്‍ നഴ്സിങ്ങ് കോളേജ് അടച്ചുപൂട്ടിയിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികള്‍ സമരരംഗത്തിറങ്ങിയതേടെ താല്‍ക്കാലിക പരിഹാരം കാണുകയായിരുന്നു.നഴ്സിങ്ങ് കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുവിധത്തിലുള്ള ഫണ്ടും നല്‍കുന്നില്ലെന്ന പരാതികളും നിലനില്‍ക്കുന്നതിനിടെയാണ് കുടിവെള്ളപ്രശ്നത്തിന്റെ പേരില്‍ കോളേജ് തന്നെ അടച്ചത്.

Share
അഭിപ്രായം എഴുതാം