റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാതാവെടുത്ത കാര്‍ ഇടിച്ച് മൂന്നര വയസുകാരി മരിച്ചു

October 14, 2022 - 9:08 pm

കോഴിക്കോട്: കൊടുവള്ളി നെല്ലാങ്കണ്ടിയില്‍ മാതാവ് മുന്നോട്ടെടുത്ത കാര്‍ ഇടിച്ച് മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്മത്ത് മന്‍സിലില്‍ നസീറിന്റെയും നെല്ലാങ്കണ്ടി സ്വദേശിനി ലുബ്ന ഫെബിന്റെയും മകളായ മറിയം നസീര്‍ ആണ് മരിച്ചത്. നെല്ലാങ്കണ്ടിയിലെ വീട്ടുമുറ്റത്ത് ഒക്ടോബര്‍ 14 രാവിലെ ആയിരുന്നു അപകടം. ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *