കണ്ണൂര്‍: കണ്ണൂരില്‍ നടന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന പൊതുസമ്മേളനത്തിനായി വേദിയൊരുക്കിയ ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയതിന് സി.പി.എമ്മിനു പിഴ ചുമത്തിയ കണ്ണൂര്‍ കോര്‍പറേഷന്റെ നടപടിയില്‍ കോണ്‍ഗ്രസ്-സി.പി.എം. പോര് മുറുകുന്നു. കോര്‍പറേഷന്‍ നടപടിക്കെതിരേ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ രംഗത്തിറങ്ങിയതോടെ 12/10/2022 മറുപടിയുമായി കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനനും രംഗത്തെത്തി.
സ്റ്റേഡിയം മാലിന്യക്കൂമ്പാരം ആക്കിയതിന്റെ ഉത്തരവാദിത്തം കോര്‍പ്പറേഷനാണ്. പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും ഇനി സ്റ്റേഡിയം നന്നാക്കണം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സി.പി.എമ്മാണ് സ്റ്റേഡിയം വൃത്തിയാക്കിയെടുത്തതെന്നുമാണ് എം.വി. ജയരാജന്റെ വാദം. പണിക്കൂലി തിരികെ തരുമെങ്കില്‍ ഓവുചാലുകള്‍ വൃത്തിയാക്കിയതിന്റെയും കാടുവെട്ടിത്തെളിച്ചതിന്റെയും സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ വൈറ്റ് വാഷ് ചെയ്തിന്റെയും ബില്ലുകള്‍ കോര്‍പറേഷന്‍ ഓഫീസിലേക്കു കൊടുത്തുവിടാമെന്നു ജയരാജന്‍ പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസിനായി സ്റ്റേഡിയം ഏറ്റെടുത്തപ്പോള്‍ ആദ്യം ചെയ്തത് അവിടെയുള്ള പാമ്പുകളെ കൊല്ലലാണ്. ഈ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം കണ്ണൂര്‍ കോര്‍പറേഷന്‍ തന്നെയാണ്.47,000 രൂപ പിഴയിടാനായിരുന്നു കോര്‍പ്പറേഷന്റെ ആദ്യ തീരുമാനം. സ്റ്റേഡിയം ഉപയോഗിക്കുന്നതിനു ഡെപ്പോസിറ്റായി നല്‍കിയ 25,000 രൂപ തിരിച്ചുനല്‍കേണ്ടതില്ലെന്നും കൗണ്‍സില്‍ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു പിഴയീടാക്കാനുള്ള കോര്‍പ്പറേഷന്‍ തീരുമാനം. ഇതിനുപിന്നില്‍ രാഷ്ട്രീയ തീരുമാനമെന്ന സി.പി.എം. വിമര്‍ശനം ബാലിശമാണെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍ പ്രതികരിച്ചു.

