മുംബൈ: മാതൃപാര്‍ട്ടിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ശിവസേന ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിന് ഇരട്ടവാളും പരിചയും ഔദ്യോഗിക ചിഹ്നം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇന്നലെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രികൂടിയായ ഏക്നാഥ് ഷിന്‍ഡേ നേതൃത്വം നല്‍കുന്ന വിഭാഗം കഴിഞ്ഞദിവസം ഉദയസൂര്യന്‍, ഗദ, ത്രിശൂലം എന്നിങ്ങനെ മൂന്ന് ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരുന്നു. പിന്നാലെ പ്രശ്നപരിഹാരത്തിനായി ഇരുപക്ഷവും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ഒടുവില്‍ താക്കറെപക്ഷത്തിന് ശിവസേന-ഉദ്ധവ് ബാലാസാഹെബ് താക്കറെ, ഷിന്‍ഡേ പക്ഷത്തിന് ബാലാസാഹെബാഞ്ചി ശിവസേന എന്നീ പേരുകള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ അനുവദിച്ചു. തീപ്പന്തമാണ് ഉദ്ധവ്പക്ഷത്തിന്റെ പുതിയ ചിഹ്നം.
ഷിന്‍ഡേ വിഭാഗത്തിന് ഇരട്ടവാളും പരിചയും ഔദ്യോഗിക ചിഹ്നം
