ബലാത്സംഗക്കേസ് ഹര്‍ജിക്കൊപ്പം ആക്ഷേപകരമായ ഫോട്ടോകള്‍: അഭിഭാഷകന് 25,000 രൂപ പിഴ

മുംബൈ: ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിക്കൊപ്പം ആക്ഷേപകരമായ ഫോട്ടോകള്‍ സമര്‍പ്പിച്ച അഭിഭാഷകന് 25,000 രൂപ പിഴ ചുമത്തി ബോംബെ ഹൈക്കോടതി. രേവതി മൊഹിതേ ദേരെ, എസ്എം മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അഭിഭാഷകന് പിഴ ചുമത്തിയത്. മതിയായ വിവേകം കാട്ടിയില്ലെന്ന നിരീക്ഷണത്തോടെയാണിത്. ഹര്‍ജി രജിസ്ട്രിക്ക് മുമ്പാകെ ഫയല്‍ ചെയ്യപ്പെടുന്നതാണെന്ന് അഭിഭാഷകര്‍ മനസിലാക്കിയില്ല. വിവിധ ഡിപാര്‍ട്ട്മെന്റുകളിലൂടെ പോകുന്നതാണ് ഈ ഹര്‍ജി. ഫോട്ടോഗ്രാഫുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളെ ഇത് തുറന്നുകാട്ടില്ലേ? അത്തരം ഫോട്ടോഗ്രാഫുകള്‍ ചേര്‍ക്കുന്നത് കക്ഷികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അതുകൊണ്ട് അവ ഹര്‍ജി പകര്‍പ്പില്‍നിന്ന് അവ നീക്കംചെയ്യാനും അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. ബലാത്സംഗ കേസില്‍ എഫ്.ഐ.ആറും കുറ്റപത്രവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഈ ചിത്രങ്ങള്‍ ബെഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →