മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ മുറി പൂട്ടി ആംബുലൻസ് ഡ്രൈവര്‍

തിരുവനന്തപുരം: ആശുപത്രി സൂപ്രണ്ടിന്റെ മുറി പൂട്ടി ആംബുലന്‍സ് ഡ്രൈവര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. സൂപ്രണ്ടിന്റെ മുറിയിലേക്ക് പോകുന്ന പ്രധാന കവാടത്തിന്റെ വാതിലാണ് ആംബുലന്‍സ് ഡ്രൈവര്‍ പൂട്ടിയത്. നിരന്തരമായ പരാതിയെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉപയോഗിച്ചിരുന്ന മുറി പൂട്ടുന്നതിന് നേരത്തെ ആശുപത്രി ഉന്നത സമിതി തീരുമാനിച്ചിരുന്നു.

കഴിഞ്ഞ ദിവസം ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അനുമതിയില്ലാതെ കൂട്ട അവധിയെടുത്തത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അവധിയെടുത്തതോടെ രോഗികള്‍ക്ക് വേണ്ടി സൗജന്യമായി ഓടേണ്ട ആംബുലന്‍സുകള്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിടേണ്ട സാഹചര്യം വന്നു. തുടര്‍ച്ചയായി അവധിയെടുത്തതോടെ ഡ്രൈവര്‍മാരുടെ വിശ്രമമുറി പൂട്ടാന്‍ സൂപ്രണ്ട് തീരുമാനിച്ചു.ഇതിന് പിന്നാലെ അവര്‍ക്ക് മറ്റൊരു മുറി അനുവദിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ പഴയ മുറിതന്നെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കല്‍ കോളേജുമായി യാതൊരുവിധ ബന്ധവുമില്ലാത്ത എസ്.എ.ടിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ആത്മാനന്ദനാണ് പ്രധാന കവാടം പൂട്ടിയത്. രോഗികളെ കൊണ്ടുപോകുന്ന പ്രധാന ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സ്ഥലമാണ് പുതിയ താഴിട്ട് പൂട്ടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →