മാപ്പപേക്ഷിച്ച് ബൈജു:രേഖാമൂലം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര ഹൈക്കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞു. താന്‍ വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് ബൈജു കോടതിയില്‍ പറഞ്ഞു. മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

നടിയെ ആക്രമിച്ച കേസിലെ വിചാരണജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ മേയ് 9 ന് സ്വകാര്യ ചാനല്‍ചര്‍ച്ചയിലാണ് ബൈജു കൊട്ടാരക്കര ജഡ്ജിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയത്. ചര്‍ച്ചയില്‍ ജഡ്ജിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്‌തെന്നും ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും കണ്ടെത്തിയായിരുന്നു കേസ്.
ബൈജു കൊട്ടാരക്കരയോട് നേരിട്ടു ഹാജരാക്കാന്‍ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും കൂടുതല്‍ സാവകാശം തേടുകയായിരുന്നു. നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ബൈജുവിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി കോടതിയലക്ഷ്യ ഹര്‍ജി ഈ മാസം 25 ലേക്ക് പരിഗണിക്കാന്‍ മാറ്റി. വിശദീകരണം നല്‍കാന്‍ സാവകാശം വേണമെന്ന് ബൈജു കോടതിയോടാവശ്യപ്പെട്ടു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →