റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

5ജി നെറ്റ്വര്‍ക്കില്‍ സെക്കന്‍ഡില്‍ 600 എം.ബി.പി.എസ്. വേഗത

October 7, 2022 - 11:31 am

ന്യൂഡല്‍ഹി: ലോഞ്ചിങ് ഘട്ടത്തില്‍തന്നെ മൊെബെല്‍ വരിക്കാര്‍ക്ക് 5ജി നെറ്റ്വര്‍ക്കില്‍ സെക്കന്‍ഡില്‍ 600 എം.ബി.പി.എസ്. വേഗത ലഭിക്കും. പ്രഫഷണല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഡാറ്റാ പ്രോസസിങ്ങിനുമുള്ള ഹാന്‍ഡ്സെറ്റുകളുടെ വേഗം പ്രൊഫഷണല്‍ കമ്പ്യൂട്ടറുകള്‍ക്കൊപ്പം എത്തുമെന്നും സാങ്കേതികവിദഗ്ധര്‍.ഡല്‍ഹി മുംബൈ, കൊല്‍ക്കത്ത, വാരണാസി എന്നീ നാല് നഗരങ്ങളുടെ ചില ഭാഗങ്ങളിലാണ് റിലയന്‍സ് ജിയോ 5ജി സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. ഡല്‍ഹി, മുംബൈ, വാരാണസി, ബെംഗളൂരു, ചൈന്നെ, ഹൈദരാബാദ്, നാഗ്പൂര്‍, സിലിഗുരി എന്നീ എട്ട് നഗരങ്ങളിലെ തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് ഭാരതി എയര്‍ടെല്ലും 5ജി സേവനങ്ങള്‍ നല്‍കിത്തുടങ്ങി.

രണ്ട് കമ്പനികളുടെയും വരിക്കാര്‍ക്ക് 5ജി സേവനങ്ങള്‍ ലഭിക്കാന്‍ നിലവിലുള്ള സിം മാറ്റേണ്ടതില്ല. നഗരത്തിലെ നെറ്റ്വര്‍ക്ക് കവറേജ് ഗണ്യമായി പൂര്‍ത്തിയാകുന്നതുവരെ ഉപഭോക്താക്കള്‍ക്ക് ബീറ്റ ട്രയല്‍ പ്രകാരം 5ജി സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന് ജിയോ അറിയിച്ചു.

സെക്കന്‍ഡില്‍ 1 ജിഗാബിറ്റ് (ജി.ബി.പി.എസ്) വേഗതയില്‍ അണ്‍ലിമിറ്റഡ് 5 ജി ഡാറ്റയിലേക്കുള്ള ആക്സസ് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. മൊെബെല്‍ സ്റ്റേഷനുകള്‍ക്ക് വളരെ അടുത്ത് ഈ സ്പീഡ് ലഭിക്കുമെന്നാണ് വ്യവസായവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.5ജി ലോഞ്ച് ഘട്ടത്തില്‍ 600 എംബിപിഎസ് വരെ നല്‍കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. തുടക്കത്തില്‍ നെറ്റ്വര്‍ക്കില്‍ ട്രാഫിക് കുറവായിരിക്കും എന്നതാണ് കാരണം. വലിയ ട്രാഫിക് എത്തുന്ന ഘട്ടത്തിലും 200-300 എം.ബി.പി.എസ് പരിധിയില്‍ നില്‍ക്കുമെന്നാണ് വിലയിരുത്തലുകള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *