രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിക്കുന്നു : സർക്കാരിനെ രക്ഷിച്ച എം.എൽ.എമാരെ ഒഴിവാക്കാനാവില്ലെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്

ജയ്‌പൂർ: 2020 ലെ വിമത നീക്ക സമയത്ത് തന്റെ സർക്കാരിനെ രക്ഷിച്ച 102 എം.എൽ.എമാരെ ഒഴിവാക്കാനാവില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മുഖ്യമന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി ഹൈക്കമാൻഡാണ്. മുഖ്യമന്ത്രിയുടെ ജനസമ്പർക്കം തുടരാനും അദ്ദേഹം തീരുമാനിച്ചു. 2020ൽ തനിക്കെതിരെ കലാപം നടത്തിയ നിയമസഭാംഗങ്ങൾ ബി.ജെ.പിയുമായി കൈകോർത്തിരുന്നു. ചില കോൺഗ്രസ് എം.എൽ.എമാർക്ക് അമിത് ഷാ മധുരം വിളമ്പുകയായിരുന്നു.

ആ സമയം കോൺഗ്രസ് സർക്കാരിനെ രക്ഷിച്ച 102 എം.എൽ.എമാരെ എങ്ങനെ മറക്കാനാകുമെന്നും സച്ചിൻ പൈലറ്റിന്റെ പേര് പരാമർശിക്കാതെ ഗെലോട്ട് ചോദിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ അന്വേഷണം വേണം. തന്റെ അവസാന ശ്വാസം വരെ രാജസ്ഥാനിലെ ജനങ്ങളിൽ നിന്ന് അകന്നു നിൽക്കാനാവില്ല. കോൺഗ്രസ് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമെന്നും ഗെലോട്ട് പറഞ്ഞു

Share
അഭിപ്രായം എഴുതാം