ബംഗ്ലാദേശില്‍ യാത്രാബോട്ട് മുങ്ങിമരിച്ചവരുടെ എണ്ണം 32 ആയി

ധാക്ക: ബംഗ്ലാദേശില്‍ യാത്രാബോട്ട് മുങ്ങിമരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. ബോധേശ്വരി ക്ഷേത്രസന്ദര്‍ശനത്തിനു തിരിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘം സഞ്ചരിച്ചിരുന്ന ബോട്ട് ബോദ പട്ടണത്തിനു സമീപം ഞായറാഴ്ചയാണ് കീഴ്മേല്‍ മറിഞ്ഞത്. ഇന്നലെ ഏഴു മൃതദേഹംകൂടി കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയര്‍ന്നത്. 32 പേരെ ഇനിയും കണ്ടെത്താനുണ്ട്. നാല്‍പ്പതു പേരെ കയറ്റാവുന്ന ബോട്ടില്‍ തൊണ്ണൂറോളം പേര്‍ കയറിയതാണ് അപകടത്തിലേക്കു നയിച്ചതെന്നു പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →