അഴിമതി മുക്തമായ വികസനം ഉറപ്പാക്കാൻ കേരളം ബി ജെ പിക്കൊപ്പം നിൽക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ.

കോട്ടയം:കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയിൽ നിന്ന് മുക്തമല്ലന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. അഴിമതി മുക്തമായ വികസനം ഉറപ്പാക്കാൻ ബി ജെ പിക്കൊപ്പം കേരളം നിൽക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു. കോട്ടയത്ത് പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി ഗുണഭോക്താക്കളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി അധ്യക്ഷൻ.

സ്വർണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും വർധിക്കുന്നു .ബി ജെ പി പ്രവർത്തകരെ ക്രൂരമായി ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതിയാണ് കേരളത്തിലെന്നും നദ്ദ കുറ്റപ്പെടുത്തി.. പദ്ധതി ഗുണഭോക്താക്കളായ അഞ്ഞൂറു പേർക്ക് പ്രധാനമന്ത്രിയുടെ ഉപഹാരം എന്ന നിലയിൽ സീലിംഗ് ഫാനുകളും സമ്മാനിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →