ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 100-ലധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പുതുതായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഈ വര്‍ഷം ഇതുവരെ തലസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളുടെ എണ്ണം 400 ആയി ഉയര്‍ന്നു.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എം.സി.ഡി) അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം 17 വരെ 152 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊതുക് പ്രജനനത്തിന് അനുകൂലമായ കാലാവസ്ഥ കാരണം ഈ വര്‍ഷം പതിവിലും നേരത്തെ ഡെങ്കിപ്പനി കേസുകള്‍ രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 101 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാഗ്യവശാല്‍ ഈ വര്‍ഷം ഇതുവരെ രോഗം മൂലം മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡെങ്കിപ്പനിക്ക് പുറമെ, ഈമാസം 17 വരെ ഡല്‍ഹിയില്‍ 92 മലേറിയ കേസുകളും 17 ചിക്കുന്‍ഗുനിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →