മാലിന്യ ശേഖരണ വിവരങ്ങള്‍ക്കായി ക്യൂ ആര്‍ കോഡ് പതിപ്പിക്കല്‍ ആരംഭിച്ചു

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ക്യു ആര്‍ കോഡ് പതിപ്പിക്കല്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു.

ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ക്യു ആര്‍ കോഡ് പതിപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എസ്. വിനോദ്കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ വീട്ടിലെ മാലിന്യങ്ങളുടെ ഇനം, അളവ്, കൈമാറുന്ന തീയതി, യൂസര്‍ ഫീസ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരുടെ പെരുമാറ്റം എന്നിവ രേഖപ്പെടുത്താനാകും. പദ്ധതിയുടെ സാങ്കേതിക ചുമതല ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത കെല്‍ട്രോണിനാണ്. 

വാര്‍ഡ് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള വിവരങ്ങള്‍ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ നിരീക്ഷിക്കാം. പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിനും ആപ്ലിക്കേഷനില്‍ സംവിധാനമുണ്ട്. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ എണ്ണായിരത്തോളം വീടുകളെയും സ്ഥാപനങ്ങളേയും മാപ്പ് ചെയ്തുകൊണ്ട് വരും ദിവസങ്ങളില്‍ ഹരിത കര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ ക്യു ആര്‍ കോഡ് പതിപ്പിക്കും.

പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിയാര്‍ തൃക്കുന്നപ്പുഴ, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഷീജ ബോസ്, പഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →