ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ചിത്രങ്ങൾ സിപിഎം എംഎൽഎമാർ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ പങ്കുവെച്ചു. കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് എംഎൽഎമാർ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു.
കോടിയേരിക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള പാർട്ടി തീരുമാനം അനുസരിച്ചാണ് അപ്പോളോ ആശുപത്രിയിൽ കോടിയേരിയെ പ്രവേശിപ്പിച്ചത്. 15 ദിവസത്തെ ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം തുടർ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് പാർട്ടി നേതൃത്വമാണ്. ആരോഗ്യപ്രശ്നങ്ങൾ മൂലം 2022 ഓഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്.

