ഗുപ്റ്റില്‍ ഏഴാം ലോകകപ്പിന്

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അപൂര്‍വമായ റെക്കോഡ് കൈവരിക്കാന്‍ ഒരുങ്ങുന്നു. 35 വയസുകാരനായ ഗുപ്റ്റില്‍ കരിയറിലെ ഏഴാം ട്വന്റി20 ലോകകപ്പിനാണ് ഒരുങ്ങുന്നത്.കെയ്ന്‍ വില്യംസണ്‍ നായകനായ 15 അംഗ ടീമിനെ ന്യൂസിലന്‍ഡ് 20/09/2022 പുറത്തുവിട്ടത്. കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച ട്രെന്റ് ബോള്‍ട്ട്, ജിമ്മി നീഷാം എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപ്പാണ് ന്യൂസിലന്‍ഡ്.

ഫിന്‍ അലന്‍, മൈക്കിള്‍ ബ്രേസ്‌വെല്‍ എന്നിവര്‍ ആദ്യമായാണു ലോകകപ്പ് കളിക്കുന്നത്. ബോള്‍ട്ട്, ലൂകി ഫെര്‍ഗുസണ്‍, ടിം സൗത്തി, ആഡം മില്‍നെ തുടങ്ങിയ പേസര്‍മാരാണു ന്യൂസിലന്‍ഡിന്റെ കരുത്ത്. ഇഷ് സോധി, മിച്ചല്‍ സാന്റ്‌നര്‍, ബ്രേസ്‌വെല്‍ എന്നിവരാണ് സ്പിന്നര്‍മാര്‍.ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, ബ്രേസ്‌വെല്‍, നീഷാം എന്നീ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവും ന്യൂസിലന്‍ഡിനെ വേറിട്ടു നിര്‍ത്തി. വിക്കറ്റ് കീപ്പറുടെ റോളില്‍ ഡെവന്‍ കോണ്‍വേയായിരിക്കുമെന്നാണ് സൂചന.യു.എ.ഇയിലും വെസ്റ്റിന്‍ഡീസിലും നടന്ന പരമ്പരകളില്‍ കോണ്‍വേയായിരുന്നു വിക്കറ്റ് കീപ്പര്‍. മൂന്നാം തവണയാണു കെയ്ന്‍ വില്യംസണ്‍ ന്യൂസിലന്‍ഡിനെ ലോകകപ്പില്‍ നയിക്കുന്നത്.

കിരീടത്തില്‍ കുറച്ച ലക്ഷ്യമില്ലാതെയാണു ടീമിനെ പ്രഖ്യാപിച്ചതെന്നു കോച്ച് ഗാരി സ്‌റ്റെഡ് പറഞ്ഞു. ന്യൂസിലന്‍ഡിന്റെ ആദ്യ മത്സരം ഒക്‌ടോബര്‍ 22 ന് ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ്.
ന്യൂസിലന്‍ഡ് ടീം: കെയ്ന്‍ വില്യംസണ്‍ (നായകന്‍), ടിം സൗത്തി, ഇഷ് സോധി, മിച്ചല്‍ സാന്റ്‌നര്‍, െന്‍ ഫിലിപ്‌സ്, ജിമ്മി നീഷാം, ഡാരില്‍ മിച്ചല്‍, ആഡം മില്‍നെ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ലാച്‌ലന്‍ ഫെര്‍ഗുസണ്‍, ഡെവണ്‍ കോണ്‍വേ, മാര്‍ക് ചാപ്മാന്‍, മൈക്കിള്‍ ബ്രേസ്‌വെല്‍, ട്രെന്റ് ബോള്‍ട്ട്, ഫിന്‍ അലന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →