തായ്പേയ് സിറ്റി: തായ്വാനെ നടുക്കി ഭൂചലനം. ആളപായമില്ല. സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ച് ജപ്പാന്‍.പ്രകമ്പനത്തില്‍ യൂലി നഗരത്തില്‍ ഒരു കെട്ടിടം തകര്‍ന്നുവീണതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയതായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തായ്തുങ് നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്തില്‍നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവകേന്ദ്രം.ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. തലസ്ഥാന നഗരമായ തായ്പേയ് സിറ്റിയിലും െചെനയിലെ ഫുജിയാന്‍, ഗാങ്ഡോങ്, ജിയാങ്സു, ഷാങ്ഹായ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തായ്വാനു സമീപമുള്ള ദ്വീപുകളില്‍ ജപ്പാന്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വന്‍തിരമാലകള്‍ ആഞ്ഞടിച്ചേക്കുമെന്നും തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.1999 സെപ്റ്റംബറില്‍ തയ്വാനിലുണ്ടായ ഭൂകമ്പത്തില്‍ 2400 പേരാണു മരിച്ചത്.
തായ്വാനില്‍ സുനാമി മുന്നറിയിപ്പുമായി ജപ്പാന്‍
