ഇനി ടോള്‍ പിരിവ് ജി.പി.എസ്. അടിസ്ഥാനമാക്കി: ഗഡ്കരി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ടോള്‍ പിരിവ് ജി.പി.എസ്. അടിസ്ഥാനമാക്കിയാക്കുമെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. പുതിയ സംവിധാനം വരുന്നതോടെ നിശ്ചിത നിരക്കിനു പകരം സഞ്ചരിച്ച ദൂരത്തിനു മാത്രം ടോള്‍ നല്‍കിയാല്‍ മതിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്‍ഡോ-അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസകളിലെ ടോള്‍ പിരിവ് ഒഴിവാക്കുന്നതോടെ ഫാസ്റ്റ്ടാഗ് സംവിധാനവും ഇല്ലാതാകും. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് ടോള്‍ പിരിക്കാനുള്ള കമ്പ്യൂട്ടെറെസ്ഡ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. നമ്പര്‍ പ്ലേറ്റ് റീഡര്‍ ക്യാമറകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. ജി.പി.എസ്. അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവും പരീക്ഷിക്കുന്നുണ്ട്. ഇതോടെ ടോള്‍ പ്ലാസകളിലെ തിരക്ക് ഒഴിവാക്കാനാകുമെന്നും സഞ്ചരിക്കുന്ന ദൂരത്തിനു മാത്രമേ ടോള്‍ നല്‍കേണ്ടിവരികയുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ പൊതുഗതാഗത സംവിധാനം െവെദ്യുതിയെ അടിസ്ഥാനമാക്കി വികസിപ്പിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.2018-19 കാലയളവില്‍ ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കേണ്ട സമയം ശരാശരി എട്ടു മിനിറ്റായിരുന്നു. എന്നാല്‍, ഫാസ്റ്റ്ടാഗ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ ഈ സമയം ശരാശരി 47 സെക്കന്‍ഡ് ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →