സൂക്ഷ്മ ജലസേചന സംവിധാനങ്ങളായ ഡ്രിപ്, സ്പ്രിംഗ്ലര്‍, റെയിന്‍ ഗണ്‍, മൈക്രോ സ്പ്രിംഗ്ലര്‍ മുതലായവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജല ഉപയോഗം പരമാവധി ക്രമീകരിച്ചു എല്ലാ വിളകള്‍ക്കും യഥാസമയം കൃത്യമായ അളവില്‍ ജലസേചനത്തിനൊപ്പം വളപ്രയോഗവും കൃത്യമായ രീതിയില്‍ ഈ സംവിധാനത്തിലൂടെ സാധ്യമാണ്.
അപേക്ഷ അതാത് കൃഷി ഭവനിലോ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കടയ്ക്കാട് പന്തളം പി ഒ, എന്നിവിടങ്ങളില്‍ നല്‍കാം. പരമാവധി 5 ഹെക്ടര്‍ സ്ഥലത്തു വരെ സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന് കേന്ദ്രാവിഷ്‌കൃത പദ്ധതി പിഎംകെഎസ്‌വൈ-പിഡിഎംസിയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ഫോണ്‍ : 8281 211 692, 7510 250 619, 9496 836 833, 6282 516 897

