എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്ട്രേഷന്‍ ക്യാമ്പ് 17-ന്

ആലപ്പുഴ: എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ താലൂക്കുക്കിലെ രജിസ്ട്രേഷന്‍ ക്യാമ്പ് സെപ്റ്റംബര്‍ 17-ന് രാവിലെ 10 മുതല്‍ ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. 35 ല്‍ താഴെ പ്രായമുളള പ്ലസ്ടു,  ഐ.ടി.ഐ./ഐ.ടി.സി. യോഗ്യതയെങ്കിലും ഉള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. 

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കാം. യോഗ്യരായവര്‍ ബയോഡാറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, 250 രൂപ എന്നിവ സഹിതം രാവിലെ 10-ന് ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. ഫോണ്‍ 0477-2230624, 8304057735.

Share
അഭിപ്രായം എഴുതാം