കൊച്ചി: ഓണം പൊതുവിപണിയും ഉഷാറായതു ധനവകുപ്പിന് ആശ്വാസമായി. ഓണത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയ ഓഗസ്റ്റില്‍ നികുതിവരുമാനം 2036 കോടി രൂപയായിരുന്നു. 26 ശതമാനത്തിന്റെ വര്‍ധനയാണു ജി.എസ്.ടിയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ആകെ 1,612 കോടി രൂപയുടെ ജി.എസ്.ടി. വരുമാനമാണുണ്ടായത്. ഇക്കുറി ഏകദേശം 500 കോടിയോളം രൂപയുടെ വര്‍ധന. ഓണവിപണിയെ ഉണര്‍ത്താന്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടെന്നാണു ധനവകുപ്പിന്റെ വിലയിരുത്തല്‍.