പ്രകാശ് ജാവദേക്കറിന് കേരളത്തിന്റെ ചുമതല

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ കേരളത്തിന്റെ ചുമതല മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്. മറ്റു സംസ്ഥാനങ്ങളിലേക്കും സംഘടനാ ചുമതലയുള്ള പ്രഭാരിമാരെ പ്രഖ്യാപിച്ചിട്ടുണ്ട്. രാധാമോഹന്‍ അഗര്‍വാളാണ് കേരളത്തിന്റെ സഹപ്രഭാരി. മലയാളിയായ അരവിന്ദ് മേനോനു തെലങ്കാനയുടെ സഹചുമതല നല്‍കി. ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ് ഹരിയാനയുടെ പ്രഭാരി. മുരളീധര്‍ റാവു മധ്യപ്രദേശിന്റെ ചുമതല വഹിക്കും. പഞ്ചാബിന്റെ ചുമതല വിജയ് രൂപാണിക്കും പശ്ചിമ ബംഗാളിന്റെ ചുമതല മംഗള്‍ പാണ്ഡെയ്ക്കും നല്‍കി. അമിത് മാളവ്യയും ആശ ലാക്രയുമാണ് ബംഗാളിന്റെ സഹപ്രഭാരിമാര്‍. സംബിത് പത്രയ്ക്കു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയാണ്. ബിഹാര്‍, ഛത്തീസ്ഗഢ്, ദാദ്ര നഗര്‍ ഹവേലി, ഹരിയാന, ഝാര്‍ഖണ്ഡ്, ലക്ഷദ്വീപ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →