കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ, ചൈന സേനാ പിന്‍മാറ്റം: ഉടന്‍ പൂര്‍ത്തിയാക്കും

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ – ചൈന സൈനികര്‍ നേര്‍ക്കുനേര്‍ നിന്ന ഗോഗ്ര – ഹോട്സ്പ്രിങ്സ് മേഖലയില്‍ നിന്നുള്ള സൈനിക പിന്‍മാറ്റം 12/09/2022 തിങ്കളാഴ്ച പൂര്‍ത്തിയാകും. വ്യാഴാഴ്ചയാണു പിന്മാറ്റം തുടങ്ങിയത്. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗൈനസേഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസെ്ബക്കിസ്ഥാനിലേക്കു പോകാനിരിക്കെയാണു സൈനിക പിന്‍മാറ്റം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

മേഖലയിലുള്ള നിര്‍മാണങ്ങള്‍ ഇരുരാജ്യങ്ങളും ചേര്‍ന്നു വിലയിരുത്തും. താല്‍ക്കാലിക നിര്‍മാണങ്ങളെല്ലാം പൊളിച്ചുനീക്കും. സൈനികരെത്തും മുമ്പുള്ള രീതിയിലേക്കാകും മാറ്റമെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഇരുരാജ്യങ്ങളും ജൂെലെ 16 നു നടത്തിയ 16-ാം കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്കൊടുവിലാണു സൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
09/09/2022 വരെ ഗല്‍വാന്‍ മേഖലയില്‍നിന്നുള്ള പിന്മാറ്റം ഇരുരാജ്യങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2020 ജൂണില്‍ ഗല്‍വാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ചത്. ഏറ്റുമുട്ടലില്‍ 40 ചൈനീസ്‌ സൈനികരും കൊല്ലപ്പെട്ടു.

നിയന്ത്രണ രേഖ മാനിക്കാനാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഏകപക്ഷീയമായ മാറ്റം ഉണ്ടാകില്ല. 3,500 കിലോമീറ്ററാണ് ഇന്ത്യ-െചൈന അതിര്‍ത്തി. ഗല്‍വാന്‍ ഏറ്റുമുട്ടലിനുശേഷമാണ് അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചത്.

ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗൈനസേഷന്റെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും എത്തുന്നുണ്ട്. ഇരു നേതാക്കളും ചര്‍ച്ച നടത്തുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Share
അഭിപ്രായം എഴുതാം