ആഗസ്റ്റ് 18 ന് റിലീസ് ചെയ്ത ധനുഷ് ചിത്രം തിരുച്ചിന്ദ്രമ്പലം നൂറുകോടി ക്ലബില്‍ ഇടം നേടി. റിലീസ് ചെയ്തു പത്തുദിവസം പിന്നിടുമ്പോൾ ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ഈ ചിത്രം നേട്ടം കൊയ്യുന്നത്.
മിത്രന് ജവാഹറാണ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽറാഷിഖന്ന, പ്രിയഭവാനിശങ്കര്, നിത്യ മേനോന്, പ്രകാശ് രാജ് എന്നിവരാണ് മറ്റു താരങ്ങള്‍.സണ്‍പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധിമാരന് ആണ് നിര്‍മ്മാണം. അനിരുദ്ധ് സംഗീത സംവിധാനം ഒരുക്കി.യാരടി നീ മോഹിനി, കുട്ടി, ഉത്തമ പുത്രന് എന്നീ ചിത്രങ്ങള്‍ ക്കുശേഷം ധനുഷും മിത്രന് ജവാഹറും ഒരുമിക്കുന്ന ചിത്രം കൂടിയാണ്.