ശുഭദിനം – ട്രെയിലർ പുറത്ത്

ഇന്ദ്രന്‍സ്, ഗിരീഷ് നെയ്യാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ഫാമിലി ത്രില്ലര്‍ ചിത്രം ശുഭദിനത്തിന്റെ ട്രെയിലര്‍ പുറത്ത്.

ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിൽഹരീഷ് കണാരന്‍, ജയകൃഷ്ണന്‍, രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍, മാല പാര്‍വതി, അരുന്ധതി നായര്‍, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീര നായര്‍, ജയന്തി എന്നിവരാണ് മറ്റു താരങ്ങള്‍.

ഛായാഗ്രഹണം സുനില്‍ പ്രേം എല്‍.എസ്. രചന വി.എസ് അരുണ്‍ കുമാര്‍. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ ആണ് നിര്‍മ്മാണം. പി.ആര്‍. ഒ അജയ് തുണ്ടത്തില്‍. എന്നിവർ നിർവ്വഹിക്കുന്നു.

Share
അഭിപ്രായം എഴുതാം