റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി.ജെ.പി. മുക്ത ഭാരതത്തിന് ആഹ്വാനം ചെയ്ത് നിതീഷ് കുമാര്‍, ചന്ദ്രശേഖര്‍ റാവു

September 1, 2022 - 1:07 pm

പട്ന: ബി.ജെ.പി. മുക്ത ഭാരതത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ബിഹാറിലെത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസും ബി.ജെ.പിയുമില്ലാത്ത ദേശീയ സഖ്യമാണു റാവുവിന്റെ ലക്ഷ്യം. രാജ്യത്തിന്റെ വികസനത്തിനായി രണ്ടു പാര്‍ട്ടികളും ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാല്‍, കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ നിതീഷ് കുമാര്‍ തയാറായില്ല. ബി.ജെ.പി. ഭരണത്തില്‍ പ്രതിസന്ധിയിലായ സംസ്ഥാന സര്‍ക്കാരുകളെ ഒരുമിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, രണ്ടു പകല്‍ക്കിനാവുകാരുടെ കൂടിക്കാഴ്ചയാണു നടന്നതെന്നു ബി.ജെ.പി നേതാവ് സുശീല്‍ മോദി പ്രതികരിച്ചു.പ്രതിപക്ഷ ഐക്യത്തിന്റെ പേരിലുള്ള പുതിയ കോമഡി ഷോയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സംസ്ഥാനങ്ങളില്‍ അടിത്തറയിളകുമ്പോള്‍ പ്രധാനമന്ത്രിയാകാനാണ് ഇരുവരുടെയും മോഹമെന്നു മോദി പരിഹസിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *