വിധി ന്യായങ്ങളുടെ കരുത്ത്, നിർണായക ഇടപെടൽ, തലയുയർത്തി മടക്കം; ചീഫ് ജസ്റ്റിസ് രമണ വിരമിക്കുന്നു

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ 27/08/22 വെള്ളിയാഴ്ച പടിയിറങ്ങുന്നു. നിരവധി കേസുകളിൽ നിർണായ വിധി പ്രസ്താവനകൾ നടത്തിയ ജസ്റ്റിസ് രമണ കോവിഡ് മഹാമാരി സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിലും പരമോന്നത കോടതിയെ നയിച്ചു. രാജ്യത്തെ ആദ്യ ആദിവാസി വനിതാ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കാനും അദ്ദേഹത്തിനായി.

2014 ൽ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് എൻ വി രമണ 20021 ഏപ്രിൽ 24 ന് ഇന്ത്യയുടെ 48 മത് ചീഫ് ജസ്റ്റിസായി. സുപ്രീംകോടതി ജഡ്ജി എന്ന നിലയിൽ 174 വിധികൾ പുറപ്പെടുവിച്ച അദ്ദേഹത്തിൻറെ 39% വിധികളും ക്രിമിനൽ കേസുകളിൽ ആയിരുന്നു. രാജ്യദ്രോഹക്കുറ്റം കാലഹരണപ്പെട്ട കൊളോണിയൽ നിയമമാണെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് രമണ, നിയമം പുന:പരിശോധിക്കുവാൻ കേന്ദ്രസർക്കാരിനോട് ഉത്തരവിട്ടു. ലഖിംപൂർ ഖേരി കർഷക കൊലക്കേസിൽ ചീഫ് ജസ്റ്റിസ് രമണയുടെ ഇടപെടലാണ് കേന്ദ്ര മന്ത്രി അജ്മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റിന് കാരണമായത്. സുപ്രീംകോടതി ചീഫ്ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന വിധി പുറപ്പെടുവിച്ച ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകിയ അദ്ദേഹം ജുഡീഷ്യറിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ വിവരാവകാശത്തെ ഉപയോഗിക്കരുതെന്നും എഴുതി. ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയ ഇൻറർനെറ്റ് നിരോധനം നിയമവിരുദ്ധമാണെന്ന് വിധിയിൽ ഇൻറർനെറ്റ് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന മൗലികാവകാശമാണെന്നും അനിശ്ചിതമായ കാലത്തേക്ക് ഇൻറർനെറ്റ് നിരോധിക്കാൻ പാടില്ലെന്നും പറഞ്ഞു.

അരുണാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് രമണ. സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയാൽ എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ തീരുമാനമെടുക്കാൻ സ്പീക്കർക്ക് അധികാരമുണ്ടാകില്ലെന്ന് സുപ്രീംകോടതി തീർപ്പ് ഈ വിധിയിലായിരുന്നു. ഇസ്രായേലിൽ ചാര സോഫ്റ്റ്‌വെയർ പെഗസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കൾ, ജഡ്ജിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ സുപ്രീംകോടതി റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത് ജസ്റ്റിസ് രമണയുടെ ബഞ്ചാണ്. കോവിഡ് കാലത്ത് ആരംഭിച്ച വെർച്ച്വൽ ഹീയറിംഗ് കൂടുതൽ വ്യാപകമാക്കാനുള്ള ഭരണപരമായ നടപടികൾ സ്വീകരിച്ചു. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർക്കായി പ്രത്യേക ആപ്പിന് തുടക്കമിട്ടു.

സുപ്രീം കോടതിയിൽ 11 ജഡ്ജിമാരെ അദ്ദേഹത്തിൻറെ കാലത്ത് നിയമിച്ചു. ഇതിൽ മൂന്നു വനിതകൾ ഹൈക്കോടതി ജഡ്ജിമാരായി. 126 പേർക്ക് നിയമനം നൽകിയതിൽ 20% വനിതകളായിരുന്നു. ആന്ധ്രയുടെ പുതിയ തലസ്ഥാനമായി നിശ്ചയിച്ച അമരാവതിയിൽ നടത്തിയ നിയമവിരുദ്ധ ഭൂമി ഇടപാടുകളിൽ ജസ്റ്റിസ് രമണക്കും മക്കൾക്കും പങ്കെന്ന് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചിരുന്നു. വിരമിച്ചവർക്കും വിരമിക്കാൻ പോകുന്നവർക്കും രാജ്യത്ത് ഒരു വിലയുമില്ലെന്ന് അഭിപ്രായപ്പെട്ടാണ് ജസ്റ്റിസ് രമണ പടിയിറങ്ങുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →