ഭാര്യയെ ക്രൂരമായി ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

മലപ്പുറം: ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന ഭാര്യയുടെ പരാതിയിൽ മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. മലപ്പുറം തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശൈലേഷിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. മുൻപും പൊലീസുകാരനായ ഭർത്താവിൽ നിന്നും പല തവണ ക്രൂരമായ മർദനം ഉണ്ടായിരുന്നതായി യുവതി പറയുന്നു.

2022 ഓ​ഗസ്റ്റ് ഇരുപതാം തീയതി തിരൂർ സ്റ്റേഷനിലെ സിപിഒ ആയ ശൈലേഷ് ഭർതൃഗൃഹത്തിൽ വച്ച് ക്രൂരമായി മർദിച്ചെന്നാണ് ഭാര്യയുടെ പരാതി. കൊണ്ടോട്ടി സ്വദേശിയായ യുവതി മർദനത്തെത്തുടർന്ന് ബോധരഹിതയായി. തുടർന്ന് ഇവരുടെ വീട്ടുകാർ എത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നേരത്തെയും ശൈലേഷിൽ നിന്നും ക്രൂരമായ മർദനം നേരിട്ടതായി യുവതി പറയുന്നു. ശൈലേഷിനെതിരെ മുമ്പും പരാതി നൽകിയെങ്കിലും പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു. ഗാർഹിക പീഡനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ശൈലേഷിനെതിരെ കൊണ്ടോട്ടി പൊലീസ് കേസ് എടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തും

Share
അഭിപ്രായം എഴുതാം