റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്.ആർ.ടി.സി. ബസുകളുടെ ചില്ലുകൾ എറിഞ്ഞു തകർക്കുന്നത് പതിവാക്കിയ യുവാവ് പോലീസ് പിടിയിലായി

August 23, 2022 - 7:00 am

തൃശ്ശൂർ: രാത്രികളിൽ കെ.എസ്.ആർ.ടി.സി. ബസുകളുടെ ചില്ലുകൾ എറിഞ്ഞു തകർക്കുന്നത് പതിവാക്കിയ പ്രതി പിടിയിൽ. സംഭവത്തിൽ തൃശ്ശൂർ കുന്നംകുളം സ്വദേശി യാനിയെ പേരാമംഗലം പോലീസ്‌ അറസ്റ്റ് ചെയ്തു. കുന്നംകുളം- തൃശൂർ റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി. ബസുകളുടെ ചില്ലുകളായിരുന്നു ഇയാൾ പതിവായി എറിഞ്ഞു തകർത്തിരുന്നത്.

2022 ഓ​ഗസ്റ്റ് 7, 13, 14 തീയതികളിൽ കെ.എസ്.ആർ.ടി.സി. ബസുകൾക്ക് നേരെ തുടർച്ചയായി കല്ലേറുണ്ടായിരുന്നു. രാത്രി പന്ത്രണ്ട് മണിക്കും പുലർച്ചെ മൂന്നരയ്ക്കും ഇടയിലായിരുന്നു അതിക്രമം. പതിനാലിനുണ്ടായ കല്ലേറിൽ കെ.എസ്.ആർ.ടി.സി. ബസിന്റെ ചില്ല് പൂർണമായും തകർന്നു. മറ്റു രണ്ട് ദിവസങ്ങളിൽ ചില്ലിന് കേടുപാടുകളും പറ്റി. കല്ലേറ് പതിവായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തൃശൂർ-കുന്നംകുളം റൂട്ടിൽ ബൈക്കിലെത്തിയ ഒരാളാണ് കല്ലെറിയുന്നതെന്നാണ് വിവരം കിട്ടിയത്.

തുടർന്ന് നാനൂറോളം സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ആക്രമണം നടന്ന എല്ലായിടത്തും ഒരു ബൈക്കിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കുടമയെ കണ്ടെത്തി. തുടർന്ന് യാനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോളാണ് യാനിക്ക് കെ.എസ്.ആർ.ടി.സിയോടുള്ള പകയുടെ കഥ പോലീസ് അറിയുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *