ആലപ്പുഴ : 68-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ പ്രചാരണത്തിനായുള്ള വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള സയമരപധി ഓഗസ്റ്റ് 24വരെ നീട്ടി. പശ്ചാത്തല സംഗീതം ഉള്‍പ്പെടെയുള്ള പരമാവധി ഒരു മിനിറ്റില്‍ കവിയാത്ത എച്ച്.ഡി. ക്വാളിറ്റി വീഡിയോകളാണ് സമര്‍പ്പിക്കേണ്ടത്. ആനിമേഷന്‍ വീഡിയോകളും പരിഗണിക്കും.
പകര്‍പ്പവകാശ ലംഘനമില്ലാത്ത ദൃശ്യങ്ങള്‍ മാത്രമേ വീഡിയോ തയ്യാറാക്കുന്നതിനായി ഉപയോഗിക്കാവൂ.
എന്‍ട്രികൾ ഇ-മെയിൽ, ഡി.വി.ഡി, പെന്‍ ഡ്രൈവ് ആയോ സമര്‍പ്പിക്കാം. വിലാസം- കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001. ഇ-മെയിൽ- ntbrvideos@gmail.com
ഒന്നാം സ്ഥാനം നേടുന്ന വീഡിയോയ്ക്ക് സ്വര്‍ണ നാണയം സമ്മാനമായി നല്‍കും. എന്‍ട്രികള്‍ അയക്കുന്ന ഇ-മെയിൽ/ കവറില്‍ ’68-ാമത് നെഹ്‌റു ട്രോഫി ജലമേള- പ്രമോഷന്‍ വീഡിയോ മത്സരം എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ.
പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം.