ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെ സി.ബി.ഐ ഡല്‍ഹിയില്‍ ചോദ്യംചെയ്തു. സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡനപരാതിയിലാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്താണ് ചോദ്യംചെയ്യല്‍ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യംചെയ്യല്‍. 2012 – ല്‍ ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ വസതിയില്‍ വച്ച് പരാതിക്കാരിയെ കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. കേസില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു. എട്ടുമാസത്തോളമായി സി.ബി.ഐ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് കെ.സി.വേണുഗോപാലിനെ ചോദ്യം ചെയ്തത്.
കെ.സി. വേണുഗോപാലിനെ സി.ബി.ഐ. ചോദ്യം ചെയ്തു
