റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പാക്കണം: സാംബവ മഹാസഭ

August 17, 2022 - 8:24 am

മാവേലിക്കര: മണ്ണിന്റെ മക്കള്‍ക്ക് മണ്ണില്‍ അവകാശം നഷ്ടപ്പെട്ടതാണ് കേരളം നേരിടുന്ന രാഷ്ട്രീയ ദുരന്തമെന്ന് സാംബവ മഹാസഭ. രാജമാണിക്യം കമ്മിഷന്‍ റിപ്പോര്‍ട്ടനുസരിച്ച് പാട്ടക്കാലാവധി കഴിഞ്ഞ അഞ്ചര ലക്ഷം ഹെക്ടര്‍ വരുന്ന ഭൂമി തോട്ടങ്ങളുടെ പേരില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നു. തല ചായ്ക്കാന്‍ ഇടമില്ലാത്തവരും കൂര പൊളിച്ച് ശവം മറവ് ചെയ്യേണ്ടി വരുന്നവരും കേരളത്തിന്റെ ദയനീയതയുടെ നേര്‍ക്കാഴ്ചയാണ്. ഇവയ്ക്ക് പരിഹാരം കണ്ടെത്തേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെയും പുരോഗമന വീക്ഷണമുള്ള ഭരണാധികാരികളുടെയും കടമയാണെന്നും അതിനായി രണ്ടാം ഭൂപരിഷ്‌ക്കരണം അനിവാര്യമാണെന്നും സംസ്ഥാന വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ഭാരവാഹികള്‍: പി.കെ. ശങ്കര്‍ദാസ് ചാലക്കുടി(പ്രസിഡന്റ്), സി.കെ. ശശി വൈക്കം, ഉദയന്‍ കരിപ്പാലില്‍ ചെങ്ങന്നൂര്‍, കുന്നത്തൂര്‍ പ്രസന്നകുമാര്‍, കെ.എം. കൗസല്യ തൃശൂര്‍(വൈസ് പ്രസിഡന്റുമാര്‍), രാമചന്ദ്രന്‍ മുല്ലശേരി മാവേലിക്കര (ജന.സെക്രട്ടറി).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *