ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി സത്യപ്രതിജ് ചെയ്തു; ചടങ്ങിൽ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയ പ്രമുഖർ ചടങ്ങി നെത്തിയിരുന്നു.

528 വോട്ടുകൾ നേടിയാണ് എൻഡിഎ സ്ഥാനാർത്ഥിയായ ധൻകർ വൻ വിജയവുമായി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവക്ക് 182 വോട്ടുകളാണ് ലഭിച്ചത്. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് അത്രയും നേടാനായില്ല. 780 എംപിമാരിൽ 725 പേരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.

പശ്ചിമബംഗാൾ ഗവർണർ ആയിരുന്ന ജഗ്ദീപ് ധൻകർ അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ്. ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവ്വകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →