കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ നല്കിയ രഹസ്യമൊഴിയുടെ പകര്‍പ്പു നല്‍കണമെന്ന് ആവശ്യപ്പെട്ടു സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്വപ്ന നല്കിയ മൊഴിയില്‍ തനിക്കെതിരേയും പരാമര്‍ശമുണ്ടെന്നും മൊഴിയുടെ പകര്‍പ്പ് ലഭിക്കേണ്ടത് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയില്‍ ഹര്‍ജി നല്‍കിയത്.എന്നാല്‍, രഹസ്യമൊഴി പൊതുരേഖയല്ലെന്നു കണ്ടെത്തിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി തള്ളിയത്.
രഹസ്യമൊഴി പൊതുരേഖയല്ല: സരിതയുടെ ഹര്‍ജി തള്ളി
