സ്ത്രീ യാത്രക്കാര്‍ക്ക് മാത്രമായി കെ.എസ്.ആര്‍.ടി.സി ബുക്കിങ് സംവിധാനം

തിരുവനന്തപുരം: ഓണ്‍ലൈന്‍ റിസര്‍വേഷന്‍ അനുവദിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ മൂന്നു മുതല്‍ ആറു വരെ എണ്ണം സീറ്റുകള്‍ സ്ഥിരമായി സ്ത്രീ യാത്രക്കാര്‍ക്ക് മാത്രമായി അനുവദിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ റിസര്‍വേഷന്‍ സിസ്റ്റത്തില്‍ നിലവില്‍വന്ന സിംഗിള്‍ ലേഡി ബുക്കിങ് സംവിധാനം വഴി ഈ സീറ്റുകള്‍ സ്ത്രീകള്‍ക്ക് ഇഷ്ടനുസരണം തെരഞ്ഞെടുക്കാം. അടുത്തടുത്ത സീറ്റുകള്‍ സ്ത്രീ യാത്രക്കാര്‍ക്കു തന്നെ ലഭിക്കുന്ന രീതിയിലാണ് പുതിയ സംവിധാനം.ബസില്‍ ആരും തന്നെ ബുക്ക് ചെയ്തിട്ടില്ല എങ്കില്‍ സിസ്റ്റം സ്വമേധയാ ഏറ്റവും സുരക്ഷിതമായ ഒരു സീറ്റ് സ്ത്രികള്‍ക്കായി അലോട്ട് ചെയ്യുകയും, അവര്‍ക്ക് ആ സീറ്റ് ബുക്ക് ചെയ്യാവുന്നതുമാണ്. ഇത്തരത്തില്‍ ബുക്ക് ചെയ്ത ഒരു സീറ്റിനു തൊട്ടടുത്ത സീറ്റില്‍ പുരുഷ യാത്രക്കാരന് ബുക്ക് ചെയ്യാന്‍ സാധിക്കില്ല.ഒന്നിലധികം സ്ത്രീ യാത്രക്കാര്‍ക്ക് ഒരുമിച്ച് ബുക്ക് ചെയ്യുമ്പോള്‍ പ്രത്യേകം പ്രത്യേകം സീറ്റ് ബുക്ക് ചെയ്യണം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ലേഡീസ് ക്വട്ടോ ബുക്കിങ് ക്ലിക്ക് ചെയ്യാതെ റിസര്‍വ് ചെയ്യാം. ഇവര്‍ക്ക് സിംഗിള്‍ ലേഡി ബുക്കിങ് ഇല്ലാത്ത ഏതൊരു സീറ്റും സ്വീകരിക്കാവുന്നതുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →