ചൈനീസ്‌ ഫോണുകളുടെ വില്‍പ്പന തടയാന്‍ നീക്കവുമായി കേന്ദ്രം

ന്യുഡല്‍ഹി:12,000 രൂപയില്‍ താഴെ വിലയുളള ചൈനീസ്‌ ഫോണുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. നീ അഭ്യന്തര ബ്രാന്‍ഡുകളുടെ തിരിച്ചുവരവിന്‌ വഴിയൊരുക്കാനാണ്‌ 150 ഡോളറിന്‌ (12,000രുപ)താഴെവിലയുളള ചൈനീസ്‌ ഫോണുകളുടെ വില്‍പ്പന തടയാന്‍ നീക്കം നടത്തുന്നത്‌. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

ചൈനീസ്‌ ബ്രാന്‍ഡുകളുടെ കടന്നുവരവിന്‌ മുമ്പ്‌ ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്‌സ്‌ , ലാവ തുടങ്ങിയവക്ക്‌ അഭ്യന്തര വിപണിയില്‍ വന്‍ മേധാവിത്തമുണ്ടായിരുന്നു. മികച്ച ഫീച്ചറുകളും കുറഞ്ഞ വിലയുമായി ചൈനീസ്‌ ഫോണുകള്‍ പിന്നീട്‌ വിപണി പിടിച്ചെടുക്കുകയായിരുന്നു. ഇന്ത്യയില്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ മൂന്നിലൊന്നും 12,000 രൂപക്കുതാഴെ വിലയുളള ശ്രേണിയിലാണ്‌. ഈ വിഭാഗത്തില്‍ 80 ശതമാനമാണ്‌ ചൈനീസ്‌ കമ്പനികളുടെ വിഹിതം.

നിയന്ത്രണമേര്‍പ്പെടുത്താനുളള കേന്ദ്ര നീക്കം ഷവോമി, ,റിയല്‍മി, തുടങ്ങിയവക്ക്‌ തിരിച്ചടിയാകും സ്വരാജ്യമായ ചൈന കോവിഡ്‌ വ്യാപനമടക്കം സമ്പദ്‌ രംഗത്ത്‌ കനത്ത തിരിച്ചടി നേരിടവെ ലോകത്തെ രണ്ടാമത്തെ വലിയ സ്‌മാര്‍ട്ട്‌ ഫോണ്‍വിപണിയായ ഇന്ത്യയിലും നിയന്ത്രണം വരുന്നത്‌ വരുമാനത്തെ ബാധിക്കും. ഇന്ത്യയിലേക്കുളള ചൈനീസ്‌ നിക്ഷേപത്തെ ബാധിക്കാത്ത വിധം നടപടികളെടുക്കാനാണ്‌ കേന്ദ്രം ഒരുങ്ങുന്നത്‌. അതേസമയം കേന്ദ്രനീക്കം സാംസങ്ങ്‌ (ദക്ഷിണ കൊറിയ)ആപ്പിള്‍(അമേരിക്ക) എന്നിവയെ ബാധിക്കില്ല. ഇവയുടെ ഫോണുകളെല്ലാം 12,000 രൂപക്കുമുകളില്‍ പ്രീമിയം ശ്രേണിയിലുളളതാണ്‌.

2020 ല്‍ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ്‌ പട്ടാളത്തിന്റെ അതിക്രമത്തിനെതിരെ പോരാടവെ ഇന്ത്യന്‍ സൈനീകര്‍ വീരമൃത്യു വരിച്ചതിനുപിന്നാലെയാണ്‌ ചൈനീസ്‌്‌ സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രം കടുത്ത നടപടികളിലേക്ക്‌ കടന്നത്‌. ആദ്യപടിയെന്നാണം നിരവധി മൊബൈല്‍ ആപ്പുകള്‍ക്ക്‌ കേന്ദ്രം വിലക്കേര്‍പ്പെടുത്തി. 5ജി നടപടിക്രമങ്ങളില്‍ നിന്ന്‌ ഹുവാവെ, ഇസഡ്‌.ടി.ഇ തുടങ്ങിയ ചൈനീസ്‌ കമ്പനികളെ മാറ്റി നിര്‍ത്തി. നികുതി വെട്ടിപ്പുനടത്തിയ ചൈനീസ്‌ സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിക്കുന്നതടക്കം കടുത്ത നടപടികള്‍ക്കും തുടക്കമിട്ടിട്ടുണ്ട്‌.

12000 രൂപക്ക്‌ താഴെ വിലയുളള ഫോണുകളുടെ വില്‍പ്പന തഞ്ഞാല്‍ ചൈനീസ്‌ കമ്പനികള്‍ക്ക്‌ വലിയ ആഘാതമാവും. ഷവോമിക്ക്‌ ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ വിപണിയാണ്‌ ഇന്ത്യ. 12000രൂപക്കുതാഴെയുളള ശ്രേണിയ്‌ല്‍ 25 ശതമാനം വിഹിതം കമ്പനിക്കുണ്ട്‌. കമ്പനിയുടെ ഫോണുകളില്‍ 66 ശതമാനവും ഈ ശ്രേണിയിലാണുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →