പത്തനംതിട്ട: ആറന്‍മുള വള്ളസദ്യയ്ക്ക് പുറപ്പെട്ട കോടിയോട്ടുകര പള്ളിയോടം പമ്പയാറില്‍ ഒഴുക്കില്‍പ്പെട്ട് മറിഞ്ഞു. പള്ളിയോടത്തിലുണ്ടായിരുന്ന 10 പേരും നീന്തിക്കയറി രക്ഷപ്പെട്ടു. പുത്തന്‍കാട് അത്തിമൂട്ടില്‍ കടവിലാണ് അപകടമുണ്ടായത്. വള്ളസദ്യക്കായി ബോട്ടില്‍ കെട്ടിവലിച്ച് കൊണ്ടുവന്ന വള്ളമാണ് മറിഞ്ഞത്. കനത്ത മഴയെത്തുടര്‍ന്ന് പമ്പയാറ്റിലുണ്ടായ ഒഴുക്കാണ് പള്ളിയോടം മറിയാന്‍ കാരണം. പള്ളിയോടും പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് കരയ്ക്കടുപ്പിച്ചു.