ഡോക്ടറെ തട്ടിക്കൊണ്ട് പോയി ഭാര്യയിൽ നിന്നും മൂന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിക്ക് ആറുവർഷം തടവ്

കൊല്ലം: ആയുർവേദ ഡോക്ടറെ തട്ടിക്കൊണ്ട് പോയി ഭാര്യയിൽ നിന്നും മോചനദ്രവ്യമായി മൂന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിക്ക് ആറുവർഷം തടവും പിഴയും ശിക്ഷ. കൊല്ലം അഞ്ചൽ സ്വദേശിയായ ശ്യാം ജസ്റ്റിനെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

കോതമംഗലം സ്വദേശിയും ചെറുവത്തൂർ ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറുമായിരുന്ന ഡോ. നജീബിനെയാണ് ശ്യാം ജസ്റ്റിസ് തട്ടിക്കൊണ്ട് പോയത്. മോചന ദ്രവ്യത്തിന് ലക്ഷ്യമിട്ടുള്ള തട്ടി കൊണ്ടുപോകലിന് 3 വർഷം തടവും ഭീഷണിപ്പെടുത്തി പണം തട്ടിയതിന് 3 വർഷവും വീതമാണ് തടവു ശിക്ഷ ലഭിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →