കെപിസിസി ജനറൽ സെക്രട്ടറി പ്രതാപ വർമ തമ്പാൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ പ്രതാപ വർമ തമ്പാൻ അന്തരിച്ചു. കൊല്ലത്തെ വീട്ടിലെ ശുചിമുറിയിൽ വീണ് പരിക്കേറ്റതിനെ തുടർന്നാണ് അന്ത്യം. 2022 ഓ​ഗസ്റ്റ് 4ന് വൈകിട്ട് അഞ്ച് മണിയോടെയാണ് വീട്ടിലെ ശുചിമുറിയിൽ പ്രതാപവർമ തമ്പാുൻ വീണത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 63 വയസായിരുന്നു.

കൊല്ലത്ത് നിന്നും കോൺഗ്രസ് നേതൃനിരയിലേക്കെത്തിയ കരുത്തനായ നേതാവിയിരുന്നു തമ്പാൻ. കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശം. കെ എസ് യു കാലം മുതൽ എ കെ ആൻറണിയുടെ വലംകയ്യായിരുന്നു. എ- ഐ ഗ്രൂപ്പ് പോരിൻറെ പാരമ്യത്തിൽ കത്തിക്കുത്തേറ്റ പ്രതാപ വർമ തമ്പാന് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്തും ആരുടേയും മുഖത്ത് നോക്കി പറയുന്ന പ്രകൃതം, എന്നും സഞ്ചാരം വിവാദങ്ങൾക്കൊപ്പം അതായിരുന്നു തമ്പാൻ.

2001 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ നിന്നും വിജയിച്ചു എം എൽ എ യായി. കൊല്ലം ഡി സി സി പ്രസിഡൻറെ, കെ പി സി സി നിർവ്വാഹക സമിതി അംഗം അടക്കം പാർട്ടികളിൽ നിരവധി പദവികൾ വഹിച്ചു. സജീവ രാഷ്ട്രീയത്തിൽ നിന്നും അൽപ്പം മാറി നിന്ന തമ്പാൻ, അടുത്തിടെ കെ സി വേണുഗോപാൽ വിഭാഗത്തിനൊപ്പം ചേർന്ന് വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. പ്രതാപ വർമ തമ്പാൻറെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →