എറണാകുളം: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. അവധിപ്രഖ്യാപനം വൈകിയത് വിവാദമായ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുന്ന എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചത് ഇന്ന് രാവിലെ 8.25ഓടു കൂടിയാണ്. ഇതിനോടകം ഒട്ടുമിക്ക സ്‌കൂളുകളിലേയും കുട്ടികള്‍ സ്‌കൂളുകളിലേക്ക് പോയിരുന്നു. കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ ഇതിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നു. എറണാകുളം കലക്ടര്‍ രേണു രാജിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. ബൈജു നോയല്‍ എന്ന രക്ഷിതാവാണ് പരാതി നല്‍കിയത്.